ജീവിതത്തിന്റെ ഒഴുക്കിനൊപ്പം മനുഷ്യന്‍ തുഴയുമ്പോള്‍ അതിനിടയില്‍ നമ്മള്‍ മറന്നുപോകുന്നത് സൗഹ്രിദം എന്ന സ്നേഹത്തിന്റെ അടയാളമാണ്.ഏതൊരു സ്നേഹബന്ധത്തിനപ്പുറം അമൂല്യമായ ഒരു മനുഷ്യബന്ധം അതാണ്‍ സൗഹ്രിദം.ബാല്യത്തിന്റെ പിഞ്ചുകാലുകള്‍ പിച്ചവെയ്ക്കുമ്പോള്‍ കൈകോര്‍ത്തുപിടിച്ചു നടന്ന ,അക്ഷരങ്ങള്‍ കോറിയിടുന്ന സ്ലേറ്റിന്റെ നിറം മങ്ങാതിരിക്കാന്‍ മഷിതണ്ടു പങ്കുവെച്ച , കലാലയത്തിന്റെ വസന്തകാലങ്ങളില്‍ ഒരു മനസ്സുമായി കൂടെ നടന്ന ആ കൂട്ടുകാരെ,അവരുടെ നന്മമാത്രം നിറഞ്ഞ സത്യമായ സ്നേഹത്തെ ഓര്‍ത്തെടുക്കാന്‍ പറ്റുമെങ്കില്‍ ഒരു ആശംസവാക്കുകളും,സ്നേഹസന്ദേശങ്ങളുമായി അവരിലേക്ക് മറന്നുപോയ സൗഹ്രിദത്തിന്റെ അടിവേരുകള്‍ ഊട്ടിയുപ്പിക്കാന്‍ ഒരു ദിനം നമ്മളിലേക്ക് കടന്നുവന്നിരിക്കുന്നു.ആഗസ്ത് 1 FRIENDSHIP DAY. ജീവിതത്തില്‍ എന്നും ഓര്‍ത്തുവെക്കാനുള്ളതും ഈ സൗഹ്രിദത്തിന്റെ ഓര്‍മ്മകള്‍ മാത്രമായിരിക്കും.ജാതിയും,മതവും,നിറവും തരവും എല്ലാം മറന്ന് രണ്ട് മനസ്സുകള്‍ തമ്മില്‍ സത്യമായ ഒരു സ്നേഹം,ആത്മബന്ധം പങ്കിടുന്നത് ഈ സൗഹ്രിദത്തിലൂടെ മാത്രം.കാലത്തിന്റെ കടന്നുപോക്ക്, വിവരസങ്കേതിക വിദ്യയുടെ വളര്‍ച്ച ഇതെന്നും സൗഹ്രിദത്തിന് ഒരു മുതല്‍കൂട്ടാകുന്ന ഈ കാലഘട്ടത്തില്‍ മണ്‍മറഞ്ഞെന്നു കരുതിയ,അല്ലെങ്കില്‍ കാണമറയത്ത് നഷ്ടപ്പെട്ടുപോയ പല സൗഹ്രിദങ്ങളും ഇന്റ്ര്‍നെറ്റിലെ സൗഹ്രിദകൂട്ടായ്മകളിലൂടെ നമുക്ക് തിരിച്ചുപിടിക്കാന്‍ കഴിയുന്നു എന്നതും സന്തോഷകരമായ ഒരു കാര്യമാകുന്നു.ഒരു ഈമെയിലിലൂടെയോ,ചാറ്റിങ്ങിലൂടെയോ പരസ്പരം ആ സൗഹ്രിദത്തിന്റെ പച്ചപ്പുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുമ്പോള്‍ മനസ്സ് ചെന്നെത്തുന്നത് ഒരു പക്ഷേ ചളിവെള്ളത്തില്‍ ആര്‍പ്പുവിളിക്കുന്ന ബാല്യത്തിന്റെ ഓര്‍മ്മകളിലേക്കോ അല്ലെങ്കില്‍ പ്രണയത്തിന്റെ നനുത്ത ഓര്‍മ്മകള്‍ ഒളിഞ്ഞികിടക്കുന്ന കലാലയത്തിന്റെ മരത്തണലിലേക്കോ ഒന്നിനുമല്ലാതെ പിണങ്ങിയിരുന്ന ദിവസങ്ങളിലേക്കോ ആവാം..ദൈവത്തിന്റെ കയ്യൊപ്പോടുകൂടിയ ഈ അനശ്വരബന്ധത്തിന്റെ സ്നേഹത്തിന്റെ ആഴവും വ്യാപ്തിയും കണ്ടറിഞ്ഞ് നമ്മള്‍ എന്നും ഒരു നല്ലകൂട്ടുകാരനോ കൂട്ടുകാരിയോ ആയി ജീവിക്കുക. ഈ ചെറിയ ജീവിതത്തില്‍ നമുക്ക് കിട്ടാവുന്ന പുണ്യമായി ഒരോ സൗഹ്രിദങ്ങളേയും കാണുക. മനസ്സുനിറയെ സന്തൊഷം നല്‍കി ഒരു മഴവില്ലു പോലെ പല സൗഹ്രിദങ്ങളും മാഞ്ഞുപോകുമ്പോഴും പ്രതീക്ഷകളും സ്നേഹവും നല്‍കാന്‍ പുതിയ സൗഹ്രിദങ്ങള്‍ വിരിയുമ്പോള്‍ അത് ഒരിക്കലും നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ കഴിയുമെങ്കില്‍ അതാവും ഈ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യവും.എന്നെ സ്നേഹിക്കുന്ന,ഞാന്‍ സ്നേഹിക്കുന്ന എന്റെ എല്ലാ കൂട്ടുകാര്‍ക്കും നന്മയോടെ,സ്നേഹത്തോടെ നേരുന്നു ..സന്തോഷത്തോടെ ഒരു സൗഹ്രിദ ദിനം
Happy FRIENDSHIP Day
Happy FRIENDSHIP Day