തെളിഞ്ഞൊഴുകുന്ന പുഴകളേ ,പച്ചവിരിച്ചാടുന്ന പാടങ്ങളെ
നെഞ്ചോട് ചേര്‍ത്ത് സ്നേഹിച്ചവന്‍ , ഉടുത്തിരിക്കുന്ന മുണ്ടും
മാടികുത്തി കടത്തിണ്ണയില്‍ കൂട്ടുകാര്‍ക്കൊപ്പം സൊറപറഞ്ഞിരുന്നവന്‍
അവന്റെ ആഗ്രഹത്തിന് മുകളില്‍ അത്യാഗ്രഹം കുടിയേറിയപ്പോള്‍
ആ ആകാശനൗകയുടെ ചിറകില്‍ അവന്‍ കടലുതാണ്ടി വന്നു.
മുരള്‍ച്ചയോടെ ഓടിമറയുന്ന വാഹനങ്ങളുടെ ശബ്ദങ്ങള്‍ക്കും
ഉയര്‍ന്നു നില്‍ക്കുന്ന കെട്ടിടങ്ങളും.ഒറ്റമുറിയിലെ രണ്ടാനിലയില്‍
നാടിന്റെ പച്ചപ്പിനെ ഓര്‍മ്മയാക്കിമാറ്റുന്നു.
കുത്തരി ചോറും,സ്വദേറിയ കറികളിലും മതിമറന്ന അവന്റെ
നാവില്‍ പച്ചമൈദയില്‍ ചുട്ടെടുത്ത് കുബ്ബൂസും,തൈരും രുചിപകര്‍ന്നു.
അറിയാതെ എങ്കിലും ഒരു നുള്ള് ഉപ്പുകൂടിയതിന് കലഹിച്ച ആ രാത്രി
ആ അമ്മയുടെ കൈപുണ്യം ,അതിനെല്ലാം മനസ്സില്‍ കുറ്റബോധം തൊന്നി.
മുരളുന്ന എയര്‍കണ്ടീഷനു കീഴെ തലചായ്ക്കുമ്പോള്‍ ആ കണ്ണില്‍ നിന്നും
അടര്‍ന്നു വീണ കണ്ണുനീര്‍ അവന്റെ തലയിണകളെ ഈറനണിയിച്ചു.
ദിവങ്ങള്‍ പിന്നിലോട്ട് നീങ്ങുന്നു. എഴുതിവച്ച കരാറും കഴിഞ്ഞ്
വീണ്ടും അവന്‍ നാട്ടിലേക്കുള്ള യാത്രയ്ക്ക് തയ്യാറെടുക്കുന്നു.
പ്രവാസജീവിതത്തിലേക്ക് വീണ്ടും ഒരു തിരിഞ്ഞുനോട്ടം നടത്തിയാല്‍
എന്താണ് നേട്ടങ്ങള്‍?
നിത്യരോഗങ്ങളായ കൊളസ്ട്രോളും ഷുഗറും,പ്രമേഹവും!!

