ലോകമെങ്ങും ഒരുകൂട്ടം ഭക്തന്മാരുള്ള സത്യസായി ബാബ എന്ന ദൈവം തന്റെ മരണം പ്രവചിച്ചിരുന്നത് 96 വയസ്സില്‍, പക്ഷേ ആ കണക്കും എവിടെയോ പിഴച്ചുപോയി. അഗ്നിയില്‍ ഇല്ലാതാകും എന്ന് പ്രവചിച്ച ബാബ ശ്വാസകോശ അണുബാധയെ തുടര്‍ന്ന് 86 വയസ്സില്‍ മരണപ്പെട്ടു അല്ല സമാധിയായി. ഞാന്‍ ഈ വിമര്‍ശിച്ചത് ഒരുകൂട്ടം ജനങ്ങളുടെ ദൈവത്തേയാണ്.അതോടൊപ്പം ഞാന്‍ ബഹുമാനിക്കുന്നു സമൂഹത്തിന് വേണ്ടി ,പാവപ്പെട്ടവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച ആ നല്ല മനുഷ്യനേ ,ആത്മാവിന് നിത്യശാന്തി നേരുന്നു.
Wednesday, 27 April 2011
എന്‍ഡോസള്‍ഫാന്‍
ഇനിയൊരിക്കലും ഉണ്ടാവരുത് ഇതുപോലൊരു വിധി . കഴിക്കാന്‍ ഒരുപിടി ചോറെങ്കിലും അതിന്റെ രുചി അമ്രുതല്ലേലും ഉണ്ടാവരുത് അതില്‍ ഒരു നുള്ള് വിഷം പോലും.നൊന്തുപ്രസവിച്ചൊരമ്മമാര്‍ക്ക്
ഒരു തണലായ്,താങ്ങായ് ജീവിക്കാന്‍ ഇനി ജനിക്കാനിരിക്കുന്ന ഒരോ കുഞ്ഞിനും കഴിയണം . വേണ്ടാ നമുക്കീ മാരക വിഷം.
ഒരു തണലായ്,താങ്ങായ് ജീവിക്കാന്‍ ഇനി ജനിക്കാനിരിക്കുന്ന ഒരോ കുഞ്ഞിനും കഴിയണം . വേണ്ടാ നമുക്കീ മാരക വിഷം.
സത്യ സായി ബാബ
ഇനിയുള്ള കാലം ഈ ഭക്തര്‍ക്ക് ദര്‍ശനം നല്‍കാത്തിടത്തോളം കാലം നിങ്ങള്‍ മനസ്സിലാക്കുക,നിങ്ങളുടെ ബാബ ഒരു ദൈവമല്ല എന്ന സത്യം.പറഞ്ഞുകേട്ട അറിവു വച്ച് മരിച്ചവരെ പുനര്‍ജീവിപ്പിച്ച ,മാറാ രോഗങ്ങള്‍ ഒരു നുള്ള് ഭസ്മം കൊണ്ട് മാറ്റിയ ബാബയ്ക്കെന്തേ സ്വന്തം രോഗം ചികിത്സിക്കാന്‍ ആശുപത്രികിടക്കിയില്‍ കിടക്കേണ്ടിവന്നു ? അന്ധവിശ്വ്വാസത്തിനടിമപ്പെട്ട് കയ്യും കണക്കുമില്ലാതെ കോടികള്‍ ബാബയുടെ ട്രസ്റ്റിന്റെ പേരിലേക്ക് ഒഴുകിയപ്പോള്‍ അത് എടുത്ത് പാവങ്ങള്‍ക്ക് വേണ്ടി ചിലവാക്കിയ സത്യസന്ധനായ വെറും ഒരു കണക്കപ്പിള്ള മാത്രമായിരുന്നു ബാബ.അല്ലെങ്കില്‍ മജീഷ്യന്‍ മുതുകാടിനേ പോലെ ഒരു നല്ല മാന്ത്രികന്‍ . സ്വന്തം അധ്വാനം ,ജീവിതം ഇവയെല്ലാം ദാനം കൊടുത്ത് പാവങ്ങളുടെ കൂടെ ജീവിച്ച മദര്‍തേരേസയും, ബബാ ആമ്മ്ത്തേയും ഒന്നും പറഞ്ഞിട്ടില്ല ദൈവമാണെന്ന്. ദൈവം മരിക്കുമെങ്ക്ലില്‍ മനുഷ്യനും ദൈവവും തമ്മിലെന്താണ് വ്യത്യാസം ? ഈ പറയുന്ന നാലായിരം കോടി ഉണ്ടെങ്കില്‍ എന്തുകൊണ്ട് ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളുടേയും പട്ടിണി മാറ്റാന്‍ സാധിക്കില്ലേ ? ഭിക്ഷക്കരുടെയും ,വിശക്കുന്നവന്റെ മുന്നില്‍ മൈതാന പ്രസംഗം നടത്താതേ അവനൊരുനേരം കഴിക്കാന്‍ ആഹാരം കൊടുക്കൂ. വല്ലവനും വല്ല വിധേനയും കൊടുത്തകാശ് പാവങ്ങള്‍ക്ക് കൊടുത്തു എങ്കില്‍ (സ്വന്തം അധ്വാനം അല്ലെങ്കില്‍ പോലും ) ആ ചെയ്തത് മഹത്തായ ഒരു പുണ്യമായി കാണാം. അല്ലാതെ വിഭൂതികളിലൂടെ വിഡിത്തരങ്ങളിലൂടെ അതിന്റെ പേരില്‍ ദൈവം എന്ന് വിളിക്കാതിരികൂ ഇനിയെങ്കിലും.ഇപ്പോഴും കാത്തിരിക്കുന്നുണ്ട് പലരും മൈസൂരില്‍ പുനവതരിക്കാന്‍ പോകുന്ന ബാബയെയും കാത്ത്.സ്നേഹിക്കാം ആരാധിക്കാം, വിശ്വസിക്കാം പക്ഷേ ഇതൊന്നും അന്ധവിശ്വാസമാകരുത്.
Saturday, 23 April 2011
മലയാളിപ്പെണ്ണ്
മനസ്സ് അല്പം നാടനായതു കൊണ്ടായിരിക്കാം,പലപ്പോഴും അങ്ങനെ ചിന്തിക്കാറുണ്ട്,കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാറുണ്ട്.നെറ്റിയില്‍ ചന്ദനക്കുറിയും,മുട്ടോളം മുടിയും, ആ കരിമുടിയില്‍ തുളസികതിരും,കാലില്‍ കിലുങ്ങുന്ന പാദസ്വരവും,മിഴികളില്‍ കണ്മഷിയും, കയ്യില്‍ കുപ്പിവളകളും,കസവിന്റെ പട്ടുപാവാടയും ഉടുത്ത ഒരു തനിമലയാളി പെണ്ണിനെ ഈ ജീവിതത്തില്‍ സ്വന്തമാക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന് . അങ്ങനെ ആഗ്രഹിക്കാനല്ലേ നിവര്‍ത്തിയുള്ളൂ. കണികാണാന്‍ പോലും കിട്ടില്ല അങ്ങനെ ഒരു പെണ്‍കൊടിയെ.ഇനി അഥവാ കെട്ടിചമച്ച് നിര്‍ത്തിയാലും കാണില്ലേ, എന്തെങ്കിലും ഒരു ക്രിത്രിമത്വം.കാണും !!! പെണ്ണിന് യഥാര്‍ത്ഥ സൗന്ദര്യം നഷ്ടപ്പെട്ടിരിക്കുന്നു,സൗന്ദര്യബോധത്തിന്റെ അവതാളം അവളുടെ മനസ്സില്‍ ഉഞ്ഞാലാടാന്‍ തുടങ്ങിയിരിക്കുന്നു.
Friday, 22 April 2011
മൗനം
ഞാന്‍ കാണുമ്പോഴൊക്കെ അവള്‍ അങ്ങനെ ആയിരുന്നു.ആരോടും ഒന്നും മിണ്ടാതെ സ്കൂള്‍ വരാന്തകളുടെ ഒരു മൂലയില്‍ ഒറ്റപ്പെട്ട ഒരു കിളിയെ പോലെ ആരോടും മിണ്ടാതെ..പേരിനുപോലും അവളൊന്ന് ചിരിച്ചു കണ്ടിട്ടില്ല. കണ്ണുകളില്‍ എപ്പോഴുംതങ്ങി നില്‍ക്കുന്ന കണ്ണുനീര്‍.അത് അടര്‍ന്ന് വീഴാതിരിക്കാന്‍ അവളും നന്നേ പാടുപെട്ടിരുന്നു.ആരും അവളുടെ ഏകാന്തതയെ ശല്ല്യം ചെയ്യാന്‍ പോയില്ല.ഒരു ഉച്ചനേരത്ത് ഞാന്‍ അവളുടെ അടുത്തേക്ക് ചെന്നു.പലതും ചോദിച്ചു മറുപടിയായി ഒന്നും തന്നെ എനിക്ക് കിട്ടിയില്ല.ഒടുവില്‍ ഒരല്പം ദേഷ്വത്തോടെ ഞാന്‍ പറഞ്ഞു" നീ എന്ത പൊട്ടത്തിയാണോ,ഒന്നും സംസാരിക്കാതിരിക്കാന്‍ , ഈ പൊട്ടത്തിക്കാരാണ് ഇവിടെ അഡ്മിഷന്‍ കൊടുത്തേ".അതുകേട്ട ഉടന്‍ അവളുടെ ചുണ്ടില്‍ ആദ്യമായി ഒരു നേര്‍ത്ത പുഞ്ചിരിയെങ്കിലും ഞാന്‍ കണ്ടു.പൊടുന്നനേ അത് കാര്‍മേഘം കൊണ്ട് മൂടി അവളിലെ കണ്ണുനീര്‍ മഴപെയ്യിച്ചു.അവള്‍ ക്ലാസിലേക്ക് ഓടി. ഈ പെണ്ണിനിതെന്താ വട്ടാണോ എന്ന് ഞാന്‍ മനസ്സില്‍ ചിന്തിച്ചു.പിറ്റേന്ന് രാവിലെ ഞാന്‍ അവളെ കണ്ടു.ഇതുവരെ സമ്മാനിക്കാത്ത ഒരു സൗഹ്രിദത്തിന്റെ മന്ദഹാസം എനിക്ക് തന്ന് അവള്‍ നടന്നുപോയി.പക്ഷേ ആ ചിരിയിലും ആരും കാണതെ പോകുന്ന ഒരു വേദനയുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി.വീണ്ടും ഞാന്‍ അവളുടെ ഏകാന്തതയെ അലോസരപ്പെടുത്തി.സംസാരിച്ചു തുടങ്ങി.ഒടുവില്‍ ആരോടെങ്കിലും മനസ്സ് തുറക്കാന്‍ കാത്തിരുന്ന പോലെ അവളെന്നോട് എല്ലാം പറഞ്ഞു.സ്വപ്നങ്ങളെല്ലാം നഷ്ട്മാക്കിയ അവളുടെ തലവിധിയെ സ്വയം പഴിച്ചുകൊണ്ട്.ഒരു പക്ഷേ ദൈവത്തിനേ പോലും ശപിച്ചുകൊണ്ട്.രണ്ടാമത്തെ വയസ്സില്‍ അമ്മ മരിച്ചു.ചെറിയൊരു നെഞ്ചുവേദനയായിരുന്നു.പെട്ടെന്നാണ് അത് കൂടിയതും മരണത്തിലേക്ക് അവര്‍ യാത്രയായതും.പിന്നെ അച്ഛനും ഒരു ജേഷ്ടനും.മദ്യപാനം ഒരു തൊഴിലാക്കി മാറ്റിയ അച്ചന്‍.തന്റെ അനുജത്തിയുടെ ഭാവിമാത്രം സ്വപ്നം കണ്ട ആ ജേഷ്ടന്‍ എട്ടാം ക്ലാസില്‍ പഠിപ്പു നിര്‍ത്തി നാടന്‍ പണിക്ക് പോയിത്തുടങ്ങി.ഇതിനിടയില്‍ അച്ചന്‍ വേറെ കല്ല്യാണം കഴിച്ച് പോയി.എങ്കിലും എന്നും അവളുടെ സ്വപ്നങള്‍ക്ക് താങ്ങായി ആ ഏട്ടനുണ്ടായിരുന്നു.അവന്റെയും ആഗ്രഹം അത്രമാത്രമായിരുന്നു.അച്ചനുണ്ടാക്കിയ കടബാധ്യതകള്‍ തീര്‍ത്ത് അനിയത്തിയെ ഒരു നല്ല ചെറുക്കന്റെ കയ്യില്‍ അന്തസ്സായി ഏല്പ്പിക്കുക.കാലം പിന്നിലേക്ക് മറഞ്ഞുകൊണ്ടിരുന്നു.ജീവിതം തരക്കേടില്ലാതെ നീങ്ങികൊണ്ടിരുന്നു.പത്താം ക്ലാസില്‍ നല്ല മാര്‍ക്കോടെ പാസ്സായി അവള്‍ .അവളുടെയും ഏട്ടന്റെയും സ്വപ്നങ്ങളിലേക്ക് ഇനി വര്‍ഷങ്ങളുടെ ദൂരം മാത്രം.അങ്ങനെ അവള്‍ പതിനൊന്നാം തരത്തിലേക്ക് അഡ്മിഷന്‍ വാങ്ങി.സ്കൂള്‍ തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി.ഒരു ഉച്ചയുറക്കത്തില്‍ നിന്നും അവളെഴുന്നേറ്റത് അവളുടെ സ്വപ്നങ്ങളെല്ലാം തകര്‍ന്ന ഒരു വാര്‍ത്തകേട്ടാണ്.ഏട്ടന്‍ കിണറു പണിക്കിടയില്‍ വീണ് അരയ്ക്ക് താഴെ തളര്‍ന്നു പോയിരിക്കുന്നു.ആ പാവം ഏട്ടന്റെയും ,അനിയത്തിയുടെയും
കൊച്ചു കൊച്ചു സന്തോഷങ്ങളിലേക്ക് ഇരുട്ടു വീണു തുടങ്ങി.ജീവിതത്തിലെ സ്വപ്നങ്ങളെല്ലാം അസ്തമിക്കുന്നു.
പേരിനുമാത്രമുള്ള ബന്ധുക്കള്‍ എത്രകണ്ട് തണലാകും.ഇതെല്ലാം പറഞ്ഞ് തീരുംവരെ മാത്രമേ അവളുടെ കണ്ണീരിനു തടയിടാന്‍ അവള്‍ക്ക് കഴിഞ്ഞുള്ളൂ.കേട്ടു കഴിഞ്ഞപ്പോള്‍ എന്റെ കണ്ണും നിറഞ്ഞിരുന്നു.അന്നത്തെ രാത്രിയില്‍ മനസ്സില്‍ മുഴുവന്‍ അവളുടെ വേദനകളായിരുന്നു,നിസ്സഹായമായ ഒരു പെണ്‍കുട്ടിയുടെ മൗനമായിരുന്നു..അവളുടെ മനസ്സിനും കാണില്ലേ സ്വപ്നങ്ങളും ,പ്രണയവും എല്ലാം..
കൊച്ചു കൊച്ചു സന്തോഷങ്ങളിലേക്ക് ഇരുട്ടു വീണു തുടങ്ങി.ജീവിതത്തിലെ സ്വപ്നങ്ങളെല്ലാം അസ്തമിക്കുന്നു.
പേരിനുമാത്രമുള്ള ബന്ധുക്കള്‍ എത്രകണ്ട് തണലാകും.ഇതെല്ലാം പറഞ്ഞ് തീരുംവരെ മാത്രമേ അവളുടെ കണ്ണീരിനു തടയിടാന്‍ അവള്‍ക്ക് കഴിഞ്ഞുള്ളൂ.കേട്ടു കഴിഞ്ഞപ്പോള്‍ എന്റെ കണ്ണും നിറഞ്ഞിരുന്നു.അന്നത്തെ രാത്രിയില്‍ മനസ്സില്‍ മുഴുവന്‍ അവളുടെ വേദനകളായിരുന്നു,നിസ്സഹായമായ ഒരു പെണ്‍കുട്ടിയുടെ മൗനമായിരുന്നു..അവളുടെ മനസ്സിനും കാണില്ലേ സ്വപ്നങ്ങളും ,പ്രണയവും എല്ലാം..
Tuesday, 19 April 2011
സില്‍ സിലാ ഹേ സില്‍ സിലാ
കയ്യില്‍ അല്പം റിയാലുണ്ടായിരുന്നെങ്കില്‍ ഞാനും പിടിച്ചേനേ ഒരു മലയാള ആല്‍ബം.കലയെ കൊല്ലാനാണോ മലയാളികളില്‍ ചിലര്‍ തുനിഞ്ഞിറങിയിരിക്കുന്നത്? സ്ക്രോളു ചെയ്യുന്ന ടൈറ്റിലുകള്‍ എല്ലാം ഒരേ പേരില്‍ അവസാനിക്കുന്നു.കാരണം എന്താ? ആല്‍ബത്തിന്റെ എല്ലാം ഒരു മനുഷ്യന്‍ തന്നെ പാട്ട് എഴുതുന്നത് മുതല്‍ നിര്‍മ്മാണം,സംവിധാനം വരെ ഒരു മഹാന്‍ ആയിരിക്കും. എന്താണിവരുടെ ഉദ്ദേശം എന്ന് എനിക്കൊരു പിടിയും ഇല്ല!!! സമൂഹത്തില്‍ പേരെടുക്കുക എന്നതാണോ? അല്ലെങ്കില്‍ കലയോടുള്ള അടങ്ങാത്ത അഭിനിവേശമോ?അതോ പെണ്ണിനോടുള്ള അടങ്ങാത്ത ആക്രാന്തമോ? കാര്യം പറയുമ്പോള്‍ പറയും മീന്‍ വില്‍ക്കാന്‍ പോകുന്നവന്‍ വരെ അഭിനയിക്കുന്നു എന്ന്, അതിലെന്തെങ്കിലും തെറ്റുണ്ടോ? ഇല്ല അതിലൊരു തെറ്റും പറയാനകില്ല.കാരണം ഇന്ത്യ കണ്ട മികച്ച നടന്മാരില്‍ ഒരാളായ രജനീകാന്ത് വെറും ഒരു ബസ് കണ്ടക്ടറായിരുന്നു.പക്ഷേ കലയെന്താണെന്നും അഭിനയം എന്താണെന്നും മനസ്സില്‍ ഉത്തമ ബോധ്യമുള്ളവരായിരുന്നു അങ്ങനെ പ്രശക്തിയുടെ കൊടുമുടിയില്‍ എത്തിയവര്‍.പക്ഷേ ഇന്നു മലയാളത്തില്‍ കാണുന്ന തോന്ന്യാസങ്ങളൊക്കെ എങ്ങനെ സഹിക്കും നമ്മള്‍ മലയാളികള്‍ . ഗള്‍ഫില്‍ പൊരിവെയിലത്തും,മരവിച്ച തണുപ്പിലും കഷ്ടപ്പെട്ട് പണിയെടുത്ത് നാട്ടിലെത്തുന്ന പല പ്രവാസികളും ആദ്യം ചെയ്യുന്നത് ആല്‍ബം പിടിക്കാനിറങ്ങുകയാണ് .ആ കാശു കൊണ്ട് കുറച്ച് പാവങ്ങള്‍ക്ക് ഭക്ഷണം കൊടുത്താല്‍ അതിന്റെ പുണ്യമെങ്കിലും കിട്ടും നിങ്ങള്‍ക്ക്.
ഞാന്‍ ഇതൊന്നും വെറുതെ പറഞ്ഞതല്ല കേട്ടോ .നിങ്ങള്‍ ഇതെല്ലാം ഒന്ന് കണ്ടു നോക്കൂ
സില്‍ സിലാ ഹേ
ക്രിഷ്ണനും രാധയും
ഞാന്‍ ഇതൊന്നും വെറുതെ പറഞ്ഞതല്ല കേട്ടോ .നിങ്ങള്‍ ഇതെല്ലാം ഒന്ന് കണ്ടു നോക്കൂ
സില്‍ സിലാ ഹേ
ക്രിഷ്ണനും രാധയും
Sunday, 17 April 2011
സ്വപ്നം
ഞാന്‍ സഞ്ചരിച്ച കാറിന്റെ ഒരുവശത്ത് അവള്‍ ഉറങുകയായിരുന്നു.അവള്‍ ആ ഉറക്കത്തില്‍ നിന്നും ഉണരുമ്പോഴേക്കും നമ്മള്‍ ഊട്ടി എന്ന പറുദീസയില്‍ എത്തിയിരുന്നു.ഒരു മുറിയെടുത്ത് കുളിച്ച് ക്ഷീണം മാറ്റി നമ്മള്‍ ആദ്യ ദിവസത്തെ ഹണിമൂണ്‍ യാത്ര ആരംഭിച്ചു.എന്റെ വിരല്‍തുമ്പില്‍ പിടിച്ച് ആ തണുപ്പില്‍ ഞാനും അവളും ഇണക്കുരുവികളെ പോലെ അവളുടെ ഷാളില്‍ പുതച്ച് നടക്കുകയായിരുന്നു.ഒടുവില്‍ അന്നത്തെ കറക്കം കഴിഞ്ഞ് നമ്മള്‍ തിരിച്ച് ഹോട്ടല്‍ മുറിയില്‍ എത്തി. ഉറക്കം ഞെട്ടി കണ്ണുതിരുമ്മി നോക്കിയപ്പോള്‍ അവളെ കണ്ടില്ല.ഒടുവിലാണ് എനിക്ക് ആ സത്യം മനസ്സിലായത് .അതെ ഞാന്‍ സ്വപ്നം കാണുകയായിരുന്നു.
സ്വപ്നം!!ഒരിക്കലെങ്കിലും സ്വപ്നം കാണാത്തവരായി ആരും തന്നെയുണ്ടാവില്ല. പണക്കാരനും പാവപ്പെട്ടവനും ഒരു പോലെ ഒഴുകി നടക്കുന്നെ മനോരാജ്യം. മനസ്സിന്റെ ആഗ്രഹങനെ വ്യാഖ്യാനിക്കുന്ന ഒരു മാന്ത്രികത..
മനസ്സില്‍ ഒരിക്കലെങ്കിലും നെയ്തുകൂട്ടിയ ആശകളായിരിക്കാം പലപ്പോഴും നമ്മള്‍ സ്വപ്നം കാണുന്നത്.ആകാശത്ത് പത്ത് നക്ഷത്രങളെ ഒന്നിച്ചു കണ്ട് ഉറങിയാല്‍ മനസ്സില്‍ ആഗ്രഹിച്ച് പിയതമയേയോ പ്രിയതമനേയോ എന്നു പ്രണയ സങ്കല്പം.
പുലര്‍ക്കാലത്ത് കാണുന്ന സ്വപ്നങള്‍ സാക്ഷാത്കരിക്കപ്പെടും എന്ന് നമ്മള്‍ പലരും കേട്ടിട്ടുണ്ട് അല്ലേ? ഇനി ഒരു നിമിഷം ചിന്തിച്ചു നോക്കാമോ?സ്വപ്ങ്ങള്‍ ഇല്ലാത്ത് ഒരു ജീവിതത്തെ കുറിച്ച്?അങന്ര് ചിന്തിക്കുന്നത് പോലും നമുക്ക് വിഷമം തന്നെ അല്ലേ?
പ്രണയിനിയെ സ്വപ്നം കണ്ട് ഉറങുന്നവര്‍,വിരലിലെണ്ണാനാവത്ത കെട്ടിട സമുച്ചയത്തിന്റെ ഏസി ക്യാബിനിലിരുന്ന് കറങുന്ന കസേരയില്‍ ഇരിക്കുന്നത് സ്വപ്നം കാണുന്നവര്‍.അങെന്‍ പലതും സ്വപ്നം കണ്ടുറങുന്നവരാണ് നമ്മളില്‍ പലരും.
പ്രണയിക്കുന്നവര്‍ ഒരിപരിധിവരെ അവരുടെ മനസ്സിന്റെ ആഗ്രഹങള്‍ക്ക് പൂര്‍ത്തികരിക്കുന്നത് സ്വപ്നങളിലൂടെയാണ്.പാട്ടും പാടി വര്‍ണ്ണകുടകളും ചൂടി സിനിമാനായികമായി ഡാന്‍സും പാട്ടും കളിക്കുന്ന കൗമാരക്കാര്‍.ഇങനെ സ്വപ്നലോകത്തെ ബാലഭാസ്കരന്‍മാരു ഒരുപാടുണ്ട്.
പകല്‍ സ്വപ്നത്തിന്റെ മധുരത്തിനിടയില്‍ ജോലിനഷ്ടപ്പെട്ടവരും,ക്ലാസില്‍ നിന്നും പുറത്ത് നിര്‍ത്തപ്പെട്ടവരും,കട്ടിലില്‍ നിന്നും താഴെ വീണവരും നമ്മുക്കിടയില്‍ ഒരുപാടുണ്ട്.
അതിരുകള്‍ ഇല്ലാത്ത് ലോകത്ത് മനസ്സിലെ ആഗ്രഹങളെ നിയന്ത്രണമില്ലാതെ മേയാന്‍ വിടുന്ന ആ മനോരാജ്യം.ആ മനോരാജ്യത്ത് ഒരിക്കലെങ്കിലും കടന്നു ചെല്ലാത്തവര്‍ ആരുംതന്നെ കാണില്ല.
അതിരുകള്‍ ഇല്ലാത്ത് ലോകത്ത് മനസ്സിലെ ആഗ്രഹങളെ നിയന്ത്രണമില്ലാതെ മേയാന്‍ വിടുന്ന ആ മനോരാജ്യം.ആ മനോരാജ്യത്ത് ഒരിക്കലെങ്കിലും കടന്നു ചെല്ലാത്തവര്‍ ആരുംതന്നെ കാണില്ല.
മോഡല്‍
കേരളത്തിന്റെ വടക്ക് കണ്ണൂര്‍ ജില്ലയില്‍ ഉപ്പുസത്യാഗ്രഹത്തിലൂടെയും പവിത്രമോതിരത്തിനാലും പേരുകേട്ട പയ്യന്നൂര്‍.അതിനടുത്തായി പിലാത്തറ എന്ന അത്യാവശ്യം ജനതിരക്കുള്ള ഒരു ബസ് സ്റ്റാന്റ്.തിരക്കിനോടുന്ന ജനങള്‍ക്കിടയിലൂടെ കയ്യില്‍ ഒരു ഊന്നുവടിയുമായി എഴുപതിനു മുകളില്‍ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ.യാത്രക്കാരിയാണെന്ന് തെറ്റിധരിച്ചെങ്കില്‍ അല്ല.കീറി മുഴിഞ്ഞ വസ്ത്രവും നരച്ച് ജടപിടിച്ച മുടിയും അതായിരുന്നു രൂപം.അങനെ ഭിക്ഷയാചിച്ച് നടന്ന ആ സ്ത്രീയെ ആരും തിരിഞ്ഞു നോക്കിയില്ല .എന്റെ പയ്യന്നൂറ് യാത്രകളില്‍ മിക്കപ്പോഴും ഞാനും അങനെ അവരെ കാണാറുണ്ടായിരുന്നു.ഒരു പയ്യന്നൂറ് യാത്രയില്‍ പിലാത്തറ സ്റ്റാന്റിലേക്ക് ബസ്സ് കയറവേ വലതു ഭാഗത്തായി ഒരു പുതിയ ബേക്കറി തുടങിയതായി കണ്ടു.(കുംഭ ബേക്കറി) ബേക്കറിയേക്കാളും യാത്രക്കാരുടെ ശ്രദ്ധ അതിന്റെ ഫ്ളക്സ് ബോര്‍ഡിലായിരുന്നു.പലരും ആ ബോര്‍ഡിനെ പ്രശംസിച്ചു.ഞാനും അതുതന്നെ പറഞ്ഞു.കൊള്ളാം.ആ പരസ്യം പതിച്ച ബോര്‍ഡില്‍ അതിമധുരമുള്ള ലഡു ആസ്വദിച്ച് കഴിക്കാന്‍ തുടങുന്ന ഒരു സ്തീ.പലര്‍ക്കും ആ സ്തീയെ പരിചിതയായി തോന്നി.ഒടുവില്‍ എല്ലാരും ആ സ്തീയെ തിരിച്ചറിഞ്ഞു.പലപ്പോഴും ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി നമ്മളുടേ മുന്നില്‍ കയ്യ് നീട്ടിയ അതേ ഭിക്ഷക്കാരി. ഏതോ ഒരു പരസ്യചിത്രകാരന്റെ ക്യാമറാകണ്ണില്‍ അവര്‍ ഒരു സുന്ദരിയായ മോഡലായി. വീണ്ടും അവര്‍ ഭിഷയാചിച്ചെത്തിയപ്പോള്‍ പതിവുപോലെ മുഖം തിരിച്ചു
അഛന്‍
അഛന്റെ മടിയിലിരുന്ന് മഴനോക്കി കൈക്കൊട്ടുവാനും,ഉത്സവപ്പറമൊകളില്‍ അഛന്റെ തോളിലിരുന്ന് കറങാനും ഭാഗ്യമുള്ളവരാണ് നമ്മളില്‍ പലരും. അയാള്‍ അവസാനമായി യാത്രചെയ്തത് മരണത്തിന്റെ വണ്ടിയിലായിരുന്നു.ഒരു മഴപെയ്താല്‍ ചോര്‍ന്നൊലിക്കുന്ന വീടിന്റെ ഓടുമാറ്റി കോണ്‍ക്രീറ്റ് ആക്കണം,അസുഖം ബാധിച്ചു കിടക്കുന്ന അമ്മയ്ക്ക് നല്ല ചികിത്സ നല്‍കണം,മക്കളെ നല്ലരീതിയില്‍ പഠിപ്പിക്കണം.ഭാര്യക്ക് ഒരു നുള്ള് പൊന്ന് , ഒരു സാധാരണക്കാരന്റെ സ്വപ്നങളുമായി അയാള്‍ പ്രവാസത്തിലേക്ക് യാത്രയായി . ജീവിതത്തിന്റെ വഴികള്‍ തെറ്റാതിരിക്കാന്‍ അയാള്‍ വളയം പിടിച്ചു. പക്ഷേ വിധിയുടെ തോന്ന്യാസം ..അല്ലെങ്കില്‍ എന്താ പറയുക...ഒരു യാത്രക്കിടയില്‍ പാഞ്ഞുവന്ന ആ വലിയ വാഹനം കവര്‍ന്നെടുത്തത് ഒരു മനുഷ്യന്റെ കുഞ്ഞു സ്വപ്നങളായിരുന്നു.അതിലുപരി തന്റെ ഭാര്യയുടെ വയറ്റില്‍ വളരുന്ന കുഞ്ഞിന്റെ പിത്രുത്വം ആയിരുന്നു .കാലങള്‍ കടന്ന് പോയി പിച്ചവെച്ച നടക്കുന്ന കുഞ്ഞിനെ മടിയിലിരുത്തി ചോറുരുളകള്‍ വായില്‍ വച്ചു കൊടുക്കവേ ആകാശത്ത് തെളിഞ്ഞ് നില്‍ക്കുന്ന ചന്ദ്രനെ കാണിച്ച് ആ അമ്മ കണ്ണീരോടെ പറഞ്ഞുകൊടുത്തു " അതാ ,മോന്റെ അഛന്‍ " .അവനും മനസ്സിന്റെ ഉള്ളില്‍ ആ അഛന്റെ മുഖം വരച്ചിട്ടു .പിന്നെ ഒരിക്കല്‍ മടിയിലിരുന്ന് ആകാശത്തിലേക്ക് നോക്കിയ കുട്ടി കണ്ടത് പാതി മുറിഞ്ഞ ചന്ദ്രനായിരുന്നു.
ഒരല്പം വിഷമത്തോടെ അവന്‍ അമ്മയോട് പറഞ്ഞു " അമ്മേ അഛനെന്തോ പറ്റി , കണ്ടില്ലേ ? " കാലം കടന്നുപോയപ്പോള്‍ അവന്റെ മനസ്സും,വയസ്സും വളരുന്നു . ഒരു നിലാവില്ലാത്ത രാത്രി അവന്‍ തന്റെ അഛനെ നോക്കിയിരുന്നു, കണ്ടില്ല, മുറ്റത്തിറഞ്ഞി അവന്‍ ആകാശത്തിന് ചുറ്റിലും നോക്കി .അവന്റെ കണ്ണുകളില്‍ ഒരു നേര്‍ത്ത സങ്കടം വന്നുതുടങി. ഒടുവിലവന്‍ അമ്മയേ വിളിച്ച് ചോദിച്ചു. " അമ്മേ അഛന്‍ മരിച്ചു പോയോ? " അവന്റെ നിഷ്കളങ്കമായ ചോദ്യം കേട്ട ആ അമ്മയ്ക്ക് അവനെ നെഞ്ചോട് ചേര്‍ത്ത കരയാന്‍ മത്രമേ കഴിഞ്ഞുള്ളൂ.
പെണ്‍കുട്ടി
അമ്പലകുളവും പട്ടുപാവാടയെയും
അവള്‍ സ്നേഹിച്ചിരുന്നു അവള്‍
ഓടക്കുഴലൂതുന്ന കണ്ണനെ
അവള്‍ ആരാധിച്ചു
നെറ്റിയില്‍ ചന്ദനം തൂകി
മുടിയില്‍ തുളസികതിര്‍ ചൂടിയ
അവള്‍ സുന്ദരിയായിരുന്നു
മതാപിതാക്കളില്‍ ആഗ്രഹം കൂടി
മകള്‍ എഞ്ചിനീയര്‍ ആകണം
അവള്‍ പട്ടണത്തിലേക്ക് ചേക്കേറി
കാലത്തിനൊപ്പം അവള്‍ മാറി
പമ്പിനേയും ജീന്‍സിനേയും സ്നേഹിച്ചു തുടങി
മൈക്കിള്‍ജാക്സനെ ആരാധിച്ചു
ചുണ്ടില്‍ ചുവപ്പ് വാരി തേച്ചുപിടിപിച്ചു
മുടിയില്‍ സ്വര്‍ണ്ണം പൂശി
അവള്‍ ഒരു ബ്യൂട്ടി ഗേളായി
ഒടുവില്‍ അവള്‍ സ്വന്തം വീട്ടില്‍ തിരിച്ചെത്തി
കയ്യില്‍ ഒരു കുട്ടിയുമായി
പരിഷ്കാരത്തിനൊപ്പം സംസ്കരിച്ച സംസ്കാരത്തിന്റെ
ഉത്തരവുമായി...
അവള്‍ സ്നേഹിച്ചിരുന്നു അവള്‍
ഓടക്കുഴലൂതുന്ന കണ്ണനെ
അവള്‍ ആരാധിച്ചു
നെറ്റിയില്‍ ചന്ദനം തൂകി
മുടിയില്‍ തുളസികതിര്‍ ചൂടിയ
അവള്‍ സുന്ദരിയായിരുന്നു
മതാപിതാക്കളില്‍ ആഗ്രഹം കൂടി
മകള്‍ എഞ്ചിനീയര്‍ ആകണം
അവള്‍ പട്ടണത്തിലേക്ക് ചേക്കേറി
കാലത്തിനൊപ്പം അവള്‍ മാറി
പമ്പിനേയും ജീന്‍സിനേയും സ്നേഹിച്ചു തുടങി
മൈക്കിള്‍ജാക്സനെ ആരാധിച്ചു
ചുണ്ടില്‍ ചുവപ്പ് വാരി തേച്ചുപിടിപിച്ചു
മുടിയില്‍ സ്വര്‍ണ്ണം പൂശി
അവള്‍ ഒരു ബ്യൂട്ടി ഗേളായി
ഒടുവില്‍ അവള്‍ സ്വന്തം വീട്ടില്‍ തിരിച്ചെത്തി
കയ്യില്‍ ഒരു കുട്ടിയുമായി
പരിഷ്കാരത്തിനൊപ്പം സംസ്കരിച്ച സംസ്കാരത്തിന്റെ
ഉത്തരവുമായി...
Subscribe to:
Comments (Atom)