Saturday, 23 April 2011

മലയാളിപ്പെണ്ണ്

മനസ്സ് അല്പം നാടനായതു കൊണ്ടായിരിക്കാം,പലപ്പോഴും അങ്ങനെ ചിന്തിക്കാറുണ്ട്,കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാറുണ്ട്.നെറ്റിയില്‍ ചന്ദനക്കുറിയും,മുട്ടോളം മുടിയും, ആ കരിമുടിയില്‍ തുളസികതിരും,കാലില്‍ കിലുങ്ങുന്ന പാദസ്വരവും,മിഴികളില്‍ കണ്മഷിയും, കയ്യില്‍ കുപ്പിവളകളും,കസവിന്റെ പട്ടുപാവാടയും ഉടുത്ത ഒരു തനിമലയാളി പെണ്ണിനെ ഈ ജീവിതത്തില്‍ സ്വന്തമാക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന് . അങ്ങനെ ആഗ്രഹിക്കാനല്ലേ നിവര്‍ത്തിയുള്ളൂ. കണികാണാന്‍ പോലും കിട്ടില്ല അങ്ങനെ ഒരു പെണ്‍കൊടിയെ.ഇനി അഥവാ കെട്ടിചമച്ച് നിര്‍ത്തിയാലും കാണില്ലേ, എന്തെങ്കിലും ഒരു ക്രിത്രിമത്വം.കാണും !!! പെണ്ണിന് യഥാര്‍ത്ഥ സൗന്ദര്യം നഷ്ടപ്പെട്ടിരിക്കുന്നു,സൗന്ദര്യബോധത്തിന്റെ അവതാളം അവളുടെ മനസ്സില്‍ ഉഞ്ഞാലാടാന്‍ തുടങ്ങിയിരിക്കുന്നു.

1 comment:

  1. സൌന്ദര്യം എന്ന ആശയം തന്നെ ഒരു തരം കറുപ്പാണ്.
    മനസിനെ മയക്കുന്ന കറുപ്പ്.
    ഇന്ന് നവീന തലമുറയുടെ
    പ്രണയ സങ്കല്‍പ്പങ്ങള്‍
    എല്ലാം മാറിയിരിക്കുന്നു...
    പണം എല്ലാത്തിനെയും തിരികെകൊണ്ട് വരും...
    സൌന്ദര്യം പോലും..
    ദഹനത്തിന് ബുദ്ധിമുട്ട് തോന്നിയാലും...
    ആ യാഥാര്‍ത്ഥ്യം
    അന്ഗീകരിക്കുകയെ നിവര്ത്തിയുള്ളു പ്രവീണ്‍.

    ReplyDelete