Sunday, 17 April 2011

പെണ്‍കുട്ടി

അമ്പലകുളവും പട്ടുപാവാടയെയും
അവള്‍ സ്നേഹിച്ചിരുന്നു അവള്‍
ഓടക്കുഴലൂതുന്ന കണ്ണനെ
അവള്‍ ആരാധിച്ചു
നെറ്റിയില്‍ ചന്ദനം തൂകി
മുടിയില്‍ തുളസികതിര്‍ ചൂടിയ
അവള്‍ സുന്ദരിയായിരുന്നു
മതാപിതാക്കളില്‍ ആഗ്രഹം കൂടി
മകള്‍ എഞ്ചിനീയര്‍ ആകണം
അവള്‍ പട്ടണത്തിലേക്ക് ചേക്കേറി
കാലത്തിനൊപ്പം അവള്‍ മാറി
പമ്പിനേയും ജീന്‍സിനേയും സ്നേഹിച്ചു തുടങി
മൈക്കിള്‍ജാക്സനെ ആരാധിച്ചു
ചുണ്ടില്‍ ചുവപ്പ് വാരി തേച്ചുപിടിപിച്ചു
മുടിയില്‍ സ്വര്‍ണ്ണം പൂശി
അവള്‍ ഒരു ബ്യൂട്ടി ഗേളായി
ഒടുവില്‍ അവള്‍ സ്വന്തം വീട്ടില്‍ തിരിച്ചെത്തി
കയ്യില്‍ ഒരു കുട്ടിയുമായി
പരിഷ്കാരത്തിനൊപ്പം സംസ്കരിച്ച സംസ്കാരത്തിന്റെ
ഉത്തരവുമായി...

1 comment:

  1. നേരിടുന്ന കാണുന്ന ചെന്നുപെടുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് താല്‍ക്കാലിക സുഖം നല്‍കുന്ന സംതൃപ്തിയില്‍ എല്ലാം നേടി എന്ന് കരുതുമ്പോള്‍ നാളേക്ക് തോരാത്ത കണ്ണീര്‍ സമ്മാനിക്കുന്നത് തിരിച്ചറിയാന്‍ വൈകുന്നവര്‍.
    ഇഷ്ടപ്പെട്ടു.

    ReplyDelete