ഇതും എന്റെ ഒരു ബാല്യകാല സ്മരണയാണ് .എന്റെ വീടിനടുത്താണ് എന്റെ അമ്മയുടെ അമ്മാവന്‍ (ബാലന്‍ ) താമസിച്ചിരുന്നത്.വീടിനടുത്തായി തന്നെ അമ്മാവന്‍ ഒരു ചെറിയ പലചരക്കു കടയും, അതിനോടൊപ്പം ചായയും ചെറു പലഹാരങ്ങളും വിറ്റിരുന്നു.പക്ഷേ ഇതിനൊക്കെ പുറമേ മാമനും കൂടി ഹരം പിടിച്ച കാര്യമായിരുന്നു അവിടെ നടന്നിരുന്ന ചീട്ടുകളി.കാശ് വെച്ചായിരുന്നു കളി. കളി നടന്നിരുന്നത് മാമന്റെ കടയില്‍ ആയതിനാല്‍ കാശിനു പുറമേ ചായയും,ബണ്‍ ,അല്ലെങ്കില്‍ എന്തെങ്കിലും പലഹാരങ്ങളും നിര്‍ബന്ധമായിരുന്നു.കളിക്കാനുള്ള സൗകര്യം കൊടുക്കുന്നതിന്‍ ബാലന്‍ മാമനുള്ള ഓഫര്‍ ആയിരുന്നു ഇത്. മിക്കവാറും ദിവസങ്ങളില്‍ ഒന്നും അറിയില്ലെങ്കില്‍ കൂടി ഞാനും എന്റെ കൂട്ടുകാരും അവിടെ കാഴ്ചക്കരായിരുന്നു.ഒരോ കളിക്കാരേയും ചുറ്റിപറ്റി അവരുടെ ചീട്ടുകള്‍ പെറുക്കിവെക്കലായിരുന്നു ജോലി. ആരുടെ കൂറ്റെ ആണോ നില്‍ക്കുന്നത് അയാള്‍ ജയിച്ചാല്‍ ആ ചായയും പലഹാരവും അവരുറ്റെ കൂടെയിരിക്കുന്ന കുട്ടികള്‍ക്ക് നല്‍കും.അങ്ങനെ ഞാന്‍ മിക്കവാരും ലോട്ടറിക്കാരന്‍ ഔക്കര്‍ക്കയുടെ പക്ഷം പിടിച്ചിരുന്നു.ചീട്ടുകളിയിലെ കേമനായിരുന്നു ഔക്കര്‍ക്ക എന്ന ലോട്ടറിക്കാരന്‍.മിക്കവാറും പുള്ളി തന്നെ ജയിക്കുമെന്നതിനാല്‍ ആ വകയില്‍ കുറേ ചായയും പലഹാരവും തിന്ന് വയറ് നിറയ്ക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായിരുന്നു.പോയകാലങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ആ പീടികയും ചീട്ടുകളിയുമൊക്കെ മനസ്സില്‍ രസമുള്ള ഓര്‍മ്മകള്‍ ആണ്.
No comments:
Post a Comment