ഇതൊരു വനവാസമാണ്.കൂടും,കുടുംബവും,നാടും,നാട്ടുകാരും,കൂട്ടും ,കൂട്ടുകാരും വിട്ട് ഒറ്റപ്പെട്ട വനവാസം.ജീവിതത്തിന്റെ നല്ല കാലങ്ങളെ സ്വയം എരിഞ്ഞു തീര്‍ക്കാന്‍ ഈ മരുഭൂമിയിലേ
ചൂടിലേക്ക്,മനസ്സും ശരീരവും ഒരുപോലെ തളരുന്ന ഒരു ഒരു കൊടുംകാട്ടിലേക്ക് എടുത്തെറിയപ്പെടുകയായിരുന്നു.ചുറ്റിലും കാണുന്നവരില്‍ പലരും എന്റെ സമാന ചിന്താഗതിക്കാരാവും.
കണക്കു പുസ്തകത്തില്‍ എഴുതിയത്,കൂട്ടിയും കുറച്ചും നോക്കിയിട്ട് നഷ്ടപ്പെട്ടതിനൊന്നും പകരമാവുന്നില്ല.
അതൊന്നും ഒരിക്കലും തിരിച്ചു കിട്ടാനും പോകുന്നില്ല.ആരേയും പഴിച്ചിട്ട് കാര്യമില്ല.ഞാന്‍ തന്നെ
ഒരു കാരണമാണ് ഈ വനവാസത്തിന്.ദിനരാത്രങ്ങള്‍ ഒന്നിനെയും കാത്തുനില്‍കാതെ ഓടിമറയുമ്പോള്‍
കാവും,ഉത്സവവും,ഓണവും വിഷുവും,മഴയും ,മഴക്കാലവും എല്ലാം മനസ്സില്‍ എന്നും ഓര്‍മ്മകളിലൂടെ
നൊമ്പരം മാത്രം സമ്മാനിക്കുന്നു.എന്നും ഒരേ ജീവിതചര്യകള്‍,കണ്ടുമടുക്കുന്ന മുഖങ്ങള്‍,പറഞ്ഞു പഴകിയ വാക്കുകള്‍.ഇവിടെ ഇങ്ങനെ ജീവിച്ചു തീരുന്നു.മെഴുകുതിരി ഒലിച്ചിറങ്ങുന്നതു പോലെ നല്ലൊരു യൗവനം
ആര്‍ക്കും ഇല്ലാതെ ജീവിച്ചു തീര്‍ക്കുന്നു.എന്റെ നഷ്ടങ്ങളില്‍ എഴുതിചേര്‍ക്കാന്‍ ഒരു ദിവസം കൂടി കടന്നുപോകുന്നു.എന്നിലെ സ്വകാര്യത പോലും നഷ്ട്പ്പെടുന്നു.എനിക്ക് എന്നെ നഷ്ട്പ്പെടുകയാണ്,എന്നിലെ നല്ലൊരു യൗവനവും.
No comments:
Post a Comment