നേതാവേ,
അവകാശപ്പെടാന്‍ ആവാത്തതും ,ഒരു നേട്ടവും എടുത്തു പറയാനാകാതെ സാങ്കേതികമായി തോറ്റ് പേരിനു മാത്രം ജയിച്ച യി ഡി എഫിലേക്ക് കൂറുമാറിയ നിങ്ങള്‍ക്ക് ഇത് ഒരു വലിയ വിജയമായിരിക്കാം.ഇത് ഞങ്ങള്‍ക്ക് ജയമാണ്. ജനങ്ങള്‍ എല്‍ ഡി എഫിനെ സ്വീകരിച്ചു എന്നതിന് ഏറ്റവും വലിയ തെളിവാണ് . എല്‍ ഡി എഫിനെ തകര്‍ക്കാന്‍ നടത്തിയ പരിശ്രമങ്ങള്‍ പാഴായി പോയെങ്കിലും ജയിച്ചു എന്ന് അഹങ്കരിക്കാന്‍ പോലും ആവാത്ത ഒരു വിജയം.ഇതിനെല്ലാം പുറമേ എനിക്ക് നിങ്ങളോട് കുറച്ച കാര്യങ്ങള്‍ പറയാനും ചോദിക്കാനും ഉണ്ട്. അച്ചായത്തി പ്രിത്വിരാജിന് തുറന്ന കത്ത് അയച്ചത് കണ്ടപ്പോഴാണ്‍ കാശ് ചിലവില്ലാതെ ഒരു തുറന്ന കത്ത് എന്ന ആശയം എന്റെ മനസ്സില്‍ കടന്നു വന്നത്.ഞാന്‍ കാര്യത്തിലൊട്ട് കടക്കട്ടെ. അടുപ്പില്‍ ചേരപായുന്നവനും മനസ്സില്‍ ആഗ്രഹം കാണും ചിക്കന്‍ ബിരിയാണി കഴിക്കണമെന്ന്.പക്ഷേ അതിനു വേണ്ടി ഹോട്ടലില്‍ എച്ചില്‍ പാത്രം കഴുകാന്‍ അവന്റെ വ്യക്തിത്വം അവനെ അനുവദിക്കാറില്ല.ക്ഷമിക്കണം " വ്യക്തിത്വം " എന്നാല്‍ എന്താണെന്ന് താങ്കള്‍ക്കറിയില്ലല്ലോ.മനുഷ് യന്റെ ഉള്ളില്‍ സ്വന്തമായി ആ മനുഷ്യന് ഒരു നിലപാട് അല്ലെങ്കില്‍ ഞാന്‍ ചെയ്യുന്നതും പ്രവര്‍ത്തിക്കുന്നതും നല്ലതാണെന്നുള്ള തിരിച്ചറിവ് ചുരുക്കി പറഞ്ഞാല്‍ ഞാന്‍ ആരെന്ന് സ്വയം മനസ്സില്‍ ഉറച്ച ബോധ്യം വേണം.താങ്കള്‍ മാര്‍ക്കിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോയി പ്രസംഗിച്ചതൊക്കെ ഓര്‍മ്മകാണുമല്ലോ അല്ലേ?കൂറുമാറ്റം എന്നതിന് ഒരു പര്യായപദം ആയി മലയാളികള്‍ താങ്കളുടെ പേര് സ്വീകരിച്ചു കഴിഞ്ഞു.ഇനി ഈ പാലം പണിതതിന് ശേഷം കുരങ്ങന്റെ കയ്യില്‍ പൂമാലകിട്ടിയപോലെ മൈക്കിലൂടെ നിങ്ങള്‍ നടത്തിയ ചില തെരുവ് പ്രസംഗങ്ങളിലേക്ക്.ആദ്യം ജനങ്ങളുടെ ഇഷ്ട(ദുഷ്ട്) താരത്തിന് വേണ്ടി നിങ്ങള്‍ നടത്തിയ പ്രചരണം.കേരളത്തിലെ സ്ത്രീ സമൂഹം അന്നും ഇന്നും അറപ്പോടെയും വെറുപ്പോടെയും നോക്കികാണുന്ന കുഞ്ഞാലികുട്ടി സാഹിബിന് വേണ്ടി ഒരു യുഡീഫ് വനിതപോലും പ്രചരണത്തിനിറങ്ങാതിരുന്നപ്പോള്‍ വേങ്ങരയില്‍ പോയി ആ മഹാന്റെ കൊണവധികാരം കൊട്ടി ഘോഷിച്ച നിങ്ങള്‍ അപമാനിച്ചത് കേരളത്തിലെ സ്ത്രീകളെയാണ്.നാണമില്ലേ എന്ന് ചോദിക്കാന്‍ തോന്നുന്നു.പക്ഷേ അതില്ല എന്ന് നല്ല ബോധ്യമുള്ളതു കൊണ്ടാണ് ചോദിക്കാത്തത്.രണ്ട് പെണ്മക്കളുള്ള ഉമ്മച്ചന്‍ നിങ്ങളെ മകളായി സ്വീകരിച്ചു എന്ന് കണ്ണില്‍കുത്തി കരഞ്ഞുകൊണ്ട് പറഞ്ഞപ്പോള്‍ ഞാന്‍ അതിശയിച്ചുപോയി കാരണം പണ്ടൊരു എസ് എഫ് ഐ സമ്മേളനത്തില്‍ വടിയും കുത്തിപ്പിടിച്ച് വന്ന് നിങ്ങള്‍ പറഞ്ഞത് പിണറായി വിജയനേയും , ശ്രീമതി ടീച്ചറേയും രക്ഷിതാക്കളെ പോലെ കാണുന്നു ആപത്ത് സമയത്ത് സഹായിച്ചത് പാര്‍ട്ടിയും പാര്‍ട്ടിക്കാരും മാത്രമാണ് എന്നാണ് അതേ നിങ്ങള്‍ ഇന്ന് ഈ കഥ പൊറോട്ട കഥ പറഞ്ഞപ്പോള്‍ മലയാളത്തില്‍ ഒരു ചൊല്ലുണ്ട് "അപ്പാപ്പം കാണുന്നവനെ അപ്പാന്നു വിളിക്കുക' എന്ന് അതു പോലെയായി പോയി ഇതും.പിന്നെ നിങ്ങള്‍ എടുത്തെടുത്തു പറഞ്ഞ കുറച്ച് കാര്യങ്ങള്‍ പാര്‍ട്ടിക്ക് വേണ്ടി ജീവന്‍പോലും കളയാന്‍ തയ്യാറായ നിങ്ങളെ പാര്‍ട്ടി വേണ്ട രീതിയില്‍ ഉപയോഗിച്ചില്ല എന്നത്.അതില്‍ എനിക്ക് മനസ്സിലാവാത്തത് ഒരുകാര്യമാണ് പാര്‍ട്ടിക്ക് വേണ്ടി എന്തു കേമത്തരം ആണ് സിന്ധുജോയി എന്ന പഴയ സഖാവ് ചെയ്തത്.സമരം വിളിച്ചതോ? അതോ ജയില്‍ കിടന്നതോ? പോലീസുകാരുടെ അടികൊണ്ടതോ? അതോ ഒരു ഗ്രനൈഡ് പൊട്ടി പരിക്കേറ്റതോ? ഇതൊക്കെയാണ് താങ്കള്‍ ഉദ്ദേശിച്ചതെങ്കില്‍ ഒന്ന് മനസ്സിലാക്കുക എല്‍ ഡി എഫ് അനുഭാവിയായ ഒരു സാധരണ പ്രവര്‍ത്തകന്‍ നേരിടുന്ന സാധരണ പ്രശ്നങ്ങളാണ് പ്രവര്‍ത്തനങ്ങളാണ് ഇതൊക്കെ.അല്ലാതെ
രാജ്യം വെട്ടിപിടിച്ചിട്ടൊന്നും ഇല്ല ഇത്രയും നിന്ന് വീമ്പ് പറയാന്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ നിങ്ങള്‍ക്ക് നിലനില്പ്പിന് ഒരു സംഘടനയുടെ സഹായം ആവശ്യമായിരുന്നു അന്ന് പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു.മൂക്കില്ലാ രാജ്യത്ത് മുറിമൂക്കന്‍ രാജാവ് എന്ന് പറഞ്ഞപോലെ അന്ന് പാര്‍ട്ടിയില്‍ സ്ത്രീ സാനിധ്യം കുറവായത് കൊണ്ട് പാര്‍ട്ടി നിങ്ങളെ വളര്‍ത്തി.അല്ലാതെ സിന്ധു ജോയ് സ്വന്തം കഴിവുകൊണ്ട് വളര്‍ന്നതോന്നും അല്ല.ഇനി അങ്ങനെ ഇനി എന്തെങ്കിലും ഉണ്ടെങ്കില്‍ ഒന്നു വെളിപ്പെടുത്തണം.പിന്നെ കഷ്ടകാലത്തിന് ഗ്രനൈഡ് പൊട്ടിയപ്പോള്‍ മാധ്യമങ്ങള്‍ നിങ്ങളെ ഫോക്കസ് ചെയ്തു അതിലൂടെ പരസ്യം ചെയ്തപ്പോള്‍ സിന്ധുജോയിലെ നാലാളറിഞ്ഞു.പിന്നെ താങ്കള്‍ പറഞ്ഞ കാര്യം പാര്‍ട്ടിക്കകത്ത് ഭിന്നത.സ്വാഭാവികമായും ഏത് സംഘടനയിലും അഭിപ്രായ വ്യത്യാസങ്ങളും ഭിന്നതകളും കാണും.അത് സ്വന്തം കുടുംബത്തിലായാലും കാണും സഖാവേ ക്ഷമിക്കണം നേതാവേ.. ഇനി അങ്ങനെ സ്വന്തം വീട്ടുകാര്‍ പിഴയാണെന്ന് തോന്നിയാല്‍ അത് വീട്ടുകാരെ പറഞ്ഞ് മനസ്സിലാക്കണം.അല്ലതെ അയല്‍വക്കത്ത് പോയി പാടുകയല്ല വേണ്ടത്.പിന്നെ പാര്‍ട്ടിയുടെ നിലപാടുകളും സിന്താന്തങ്ങളും ഇന്നലത്തെ മഴയില്‍ മാനത്ത് നിന്ന് വന്നതൊന്നും അല്ല.ഒരു സുപ്രഭാതത്തില്‍ സൂര്യനുദിച്ചപ്പോള്‍ ദൈവവിളിയുണ്ടായതാണോ താങ്കള്‍ക്ക്? അതോ അകലെയിരുന്ന് താങ്കളുടെ മനസ്സില്‍ സ്ഥാനം പിടിച്ച ഒരു വൈദ്യന്റെ വിദഗ്ദ ചികില്‍സയോ താങ്കളേ ഈ മാറ്റത്തിലേക്ക് നയിച്ചത് എന്നും എനിക്ക് സംശയം ഉണ്ട്.പിന്നെ സീറ്റ് മോഹം അല്ല താങ്കളുടെ ഈ ചേരിമാറ്റത്തിന്‍ കാരണം എന്ന് ആത്മാര്‍ത്ഥമായി പറയാന്‍ കഴിയുമോ നിങ്ങള്‍ക്ക്.എസ് എഫ് ഐ യുടെ സംസ്ഥാന്‍ പദവില്‍ എത്തിയ താങ്കള്‍ക്ക് പാര്‍ട്ടി അതിനു ശേഷം സ്ഥാനമാനങ്ങള്‍ നല്‍കി പൂവിട്ട് പൂജിച്ചില്ല എന്ന് താങ്കള്‍ മാധ്യമങ്ങളോട് വിളിച്ച് പറഞ്ഞത് മറക്കണ്ട.അധികാരം ഒന്നുമില്ലാതെ ഈ കൊടിയും പിടിച്ച് നടന്നിട്ട് എന്ത് കാര്യം അല്ലേ? പിന്നെ മറുകണ്ടം ചാടുകതന്നെ. എന്നിട്ടൊരു വായാട്ടും നടത്തി പാര്‍ട്ടി എന്നെ വേണ്ടവിധത്തില്‍ ഉപയോഗിച്ചില്ല.എന്തായാലും ഇനി ആ കാര്യത്തില്‍ നിങ്ങള്‍ വിഷമിക്കേണ്ടി വരില്ല കാരണം സ്ത്രീകളുടെ കഴിവിനെ ആത്മാര്‍ത്ഥമായി ഉപയോഗിക്കുന്ന ഒരുപടി നേതാക്കള്‍ യു ഡി എഫില്‍ സ്വന്തമായുണ്ട്. അവരുടെ മനസ്സിലൊക്കെ ഇപ്പോ ലഡു പൊട്ടി എന്നാണ് കേള്‍ക്കുന്നത്.എന്തായാലും അവര് താങ്കളെ ഉപയോഗിക്കും എന്ന് താങ്കള്‍ക്ക് പ്രത്യാശിക്കാം.പിന്നെ എസ് എഫ് ഐയുടെ ദേശീയ നേത്രുത്വത്തിലേക്ക് താങ്കള്‍ എത്തിപ്പെട്ടു എങ്കില്‍ ഇതില്‍ കൂടുതല്‍ എന്താണ്‍ നിങ്ങള്‍ ആഗ്രഹിച്ചത്? " മുഖ്യമന്ത്രി കസേരയോ".അല്ല അറിയാനുള്ള ഒരു ആഗ്രഹം ഉണ്ട് അതുകൊണ്ടാണ്‍ ചോദിച്ചത്.പിന്നെ ചായ തരാന്‍ പോലും ശ്രീമതി ടീച്ചര്‍ തയ്യാറായില്ല എന്ന് കൊച്ചു കുട്ടികളെ പോലെ കരയാന്‍ നാണമില്ലേ നിങ്ങള്‍ക്ക്? എന്തായാലും പെട്ടത് പെട്ടു.ഇനി ആരോടും ഒന്നും മിണ്ടണ്ടാ.നാണക്കേടാ .കുറച്ച് കാലം ഇനി ഇങ്ങനെ വാലാട്ടി കുരച്ചു കൊണ്ട് നടന്നാല്‍ എന്നെങ്കിലും ഒരു കസേര തരാതിരിക്കില്ല.പിന്നെ സ്ത്രീകളെ സംരക്ഷിക്കുന്നതില്‍ സി പി ഐ എമിനേക്കാളും നല്ല പാര്‍ട്ടിയാണ്‍ കോണ്‍ഗ്രസ്സ്.കണ്ടില്ലേ റജീനയൊക്കെ നല്ല നിലയിലായി.സ്വന്തം കഴിവിലൊന്നും സിന്ധു നിങ്ങല്‍ ഒന്നും പാര്‍ട്ടിക്ക് വേണ്ടി ചെയ്തിട്ടില്ല.പിന്നെ പാടിയ കാര്യം.ഭക്തി ഗാനം പാടിയതല്ല.അത് പിന്നെ പറയാം.പാടി നടന്നില്ലേ പാര്‍ട്ടി വേദികളില്‍ അവഗണിച്ചു എന്ന്.എസ് എഫ് ഐയുടെ നേതാവായ നിങ്ങളെ എസ് എഫ് ഐയുടെ ഏത് വേദികളിലാണ്‍ അവഗണിച്ചത്? ഒന്നു വ്യക്തമാക്കിയാന്‍ നന്ന്. അല്ല്ലാതെ സി പി ഐ എമിന്റെ എല്ലാ വേദികളിലും സിന്ധുവിനൊരു കസേരയിട്ട് സ്വീകരിക്കണമെങ്കില്‍ അതിന്‍ തക്ക മഹിമയൊന്നും നിങ്ങള്‍ക്കില്ല.ഇനി പ്രവര്‍ത്തിക്കാനുള്ള അവസരം ആണ് നിങ്ങല്‍ ഉദ്ദേശിച്ചതെങ്കില്‍ അതിന്‍ കാണാന്‍ മുന്നില്‍ പ്രേക്ഷകരോ ,പാടാന്‍ മൈക്കോ ഒന്നും വേണ്ട.സ്വന്തം വാര്‍ഡിലെ വീടുകളില്‍ കയറി ചെന്ന് പൊതുപ്രവര്‍ത്തനം നടത്താം. രക്ഷിതാക്കല്‍ ഇല്ലാത്ത നിങ്ങളെ പാര്‍ട്ടി സംരക്ഷിക്കും എന്ന് ബോധ്യമുള്ളത് കൊണ്ടാണ്‍ സി പി ഐ എം ഇല്‍ ചേര്‍ന്നത് എന്ന് നിങ്ങള്‍ എന്ന് വിളിച്ച് പറഞ്ഞു.അതില്‍ തന്നെ താങ്കളുടെ സ്വാര്‍ത്ഥത് വ്യക്തമല്ലേ?പിന്നീട് പാര്‍ട്ടി കൈയ്യൊഴിഞ്ഞു.ഇതായിരുന്നു കൂറുമാറ്റത്തിന്‍ നിങ്ങള്‍ ഒരു മാധ്യമത്തോട് പറഞ്ഞ ന്യായം. ഈ കക്ഷത്തില്‍ വച്ചത് പോവുകയും ചെയ്തു ഉത്തരത്തിലുള്ളത് കിട്ടുകയും ചെയ്തില്ല എന്നൊരു നാടന്‍ ചൊല്ല് ഇവിടെ നിങ്ങളിലൂടെ വീണ്ടും അന്വര്‍ത്ഥമായി.പിന്നെ ഇടയ്ക്ക് പലരും ചോദിച്ചു താങ്കള്‍ ഈ സ; വി എസിനെ മാത്രം ഇങ്ങനെ കുറ്റപ്പെടുത്തുന്നത് എന്തിനാ? അങ്ങേര് മാത്രമാണോ അവഗണിച്ചത്? ഒരു സംശയം മാത്രം.ഈ തിരഞ്ഞെടുപ്പില്‍ ഇനിയേതായാലും ഒന്നും ഇല്ല.തല്‍കാലം വല പള്ളികൂടത്തിലും പോയി ക്ലാസെടുത്ത് ജീവിക്കാന്‍ നോക്ക്. അടുത്ത ഒരു പത്ത് കൊല്ലത്തേക്ക് കസേരയൊന്നും പ്രതീക്ഷിക്കേണ്ട.ഒരു പൊതുപ്രവര്‍ത്തക എന്ന നിലയില്‍ ജനങ്ങള്‍ അംഗീകരിക്കേണ്ട എന്ത് വ്യക്തിത്വം ഉണ്ട് സിന്ധുജോയിക്ക്?വെറും മൂന്നുലുവ മെമ്പര്‍ഷിപ്പില്‍ ഒരു കോണ്‍ഗ്രസ്സ് പ്രവര്‍ത്തകയായി തരംതാഴ്ത്തപ്പെട്ട ഈ ദയനീയാവസ്ഥയില്‍ ലജ്ജതോന്നുന്നു.പണ്ട് നിങ്ങല്‍ക്ക് ജയ് വിളിച്ചതില്‍ ഞാന്‍ എനിക്ക് ഇന്ന് കുറ്റബോധം തോന്നുന്നു.പാവപ്പെട്ടവനെ ചതിക്കുന്ന പാര്‍ട്ടി എന്ന് വിളിച്ചു കൂവിയില്ലെ,എന്തുകൊണ്ട് കാസര്‍കോട്ടെ ആ പാവങ്ങളെ തിരിഞ്ഞുപോലും നോക്കാന്‍ നിങ്ങളോ,ഇന്നത്തെ വളര്‍ത്തച്ചനോ തയ്യാറായില്ല?അധികാര മോഹത്തിന്റെ ദിവാസ്വപ്നങ്ങളില്‍ വിറളി പിടിച്ച് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പടിയിറങ്ങുമ്പോള്‍ മനസ്സിലെങ്കിലും സിന്ധു നിങ്ങള്‍ അഹംങ്കരിച്ചോ നിങ്ങളോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇല്ലാതാകും എന്ന്?രക്തം കൊടുത്തും പാര്‍ട്ടിയെ സംരക്ഷിക്കാന്‍ കേരളത്തിലെ സഖാക്കള്‍ക്ക് നട്ടെല്ലുള്ളെടുത്തോളം കാലം ചെങ്കൊടി പാറിപറക്കും.കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നിലനില്‍ക്കും.നമുക്ക് മുന്നേ നടന്നുപോയ രക്തസാക്ഷികളുടെ കാല്പ്പാടുകള്‍ ആണ് നമ്മുടെ മാര്‍ഗ്ഗം.
പുലരി തേടിയുള്ള ഈ യാത്രയില്‍ നിങ്ങള്‍ക്ക് ഞങ്ങളെ കൊല്ലാനായേക്കം,പക്ഷേ തോല്പ്പിക്കാനാകില്ല.
ലാല്‍ സലാം
എല്‍ ഡി എഫ് സിന്ദാബാദ്
No comments:
Post a Comment